കൊച്ചി : ആളുകൾ കൂട്ടത്തോടെ എത്തിയതോടെ എറണാകുളം വാത്തുരുത്തിയിൽ നടന്ന ഭക്ഷ്യ കിറ്റ് വിതരണത്തിൽ സമൂഹിക അകലം നടപ്പാക്കാനാവാതെ കുഴഞ്ഞ് അധികൃതർ. രാവിലെ പത്തരയോടെയാണ് തമിഴ്‌നാട്ടുകാർ കൂട്ടത്തോടെ താമസിക്കുന്ന വാത്തുരുത്തിയിൽ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചത്. ഒരു മീറ്റർ അകലം പാലിക്കണമെന്ന് നിർദ്ദേശിക്കുകയും ചുവന്ന നിറത്തിൽ നിശ്ചിത അകലത്തിൽ നിലത്ത് മാർക്ക് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ആളുകൾ കൂട്ടത്തോടെ എത്തിയതോടെ എല്ലാം കൈവിട്ട് പോകുകയായിരുന്നു. നിലവിൽ ഭക്ഷ്യ കിറ്റ് വിതരണം ഏകദേശം പൂർത്തിയാകാറായി.