തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം മുഖ്യമന്ത്രി വിവിധ തൊഴിലാളി വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചെങ്കിലും ഏറ്റവും പിന്നാക്ക വിഭാഗമായ മത്സ്യത്തൊഴിലാളികളെ തീർത്തും തഴയുകയായിരുന്നു.അശാസ്ത്രീയമായ ഭരണപരിഷ്‌കാരങ്ങൾ നടപ്പിലാക്കി മത്സ്യത്തൊഴിലാളികളെ വിഭജിക്കുന്ന പ്രവണതയാണ് സർക്കാർ കൈക്കൊള്ളുന്നത്. മത്സ്യത്തൊഴിലാളികളെ പല തട്ടുകളാക്കി വിഭജിക്കാതെ, അവരുടെ പ്രശ്നങ്ങളെ ഒന്നായി കണ്ട് അനിശ്ചിതാവസ്ഥ പരിഹരിക്കാനുള്ള നടപടികൾ സർക്കാർ അടിയന്തിരമായി കൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.