covid

ബീജിംഗ്: കൊവിഡ് 19 രോഗം വരുത്തുന്ന കൊറോണ വൈറസ് വായുവിൽ അധികനേരം നിലനിൽക്കില്ലെന്നും വായുവിലൂടെ പകരില്ലെന്നും ലോകാരോഗ്യസംഘടന ആവർത്തിച്ചു വ്യക്തമാക്കി.മറിച്ചൊരു വാദം അമേരിക്കയിലെ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം തലവൻ ഒരു അഭിമുഖത്തിൽ പ്രകടിപ്പിച്ച സാഹചര്യത്തിലാണിത്.

തുമ്മലും ചുമയും വഴി പുറത്തേക്ക് തെറിക്കുന്ന സ്രവത്തിൽ അടങ്ങിയിരിക്കുന്ന രോഗാണു ഒരു മീറ്റർ അകലം വരെയുള്ള വായുവിലും വസ്തുക്കളിലും ഉണ്ടാവാം. രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റുമ്പോഴും വായിലൂടെ ട്യൂബിടുമ്പോഴും കൃത്രിമശ്വാസം നൽകുമ്പോഴുമെല്ലാം വൈറസ് പകരാൻ സാദ്ധ്യതയുണ്ട്.