pm

ന്യൂഡൽഹി: കൊവിഡ് രാജ്യത്ത് നിന്ന് തുടച്ചു നീക്കാൻ ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിനോട് 600 കോടി ഡോളർ കൂടി ഇന്ത്യ സഹായം അഭ്യർത്ഥിച്ചു. വൈറസ് ബാധിതർ രാജ്യത്ത് വർദ്ധിച്ചതോടെ ഇന്ത്യയ്ക്ക് 100 കോടി ഡോളറിന്റെ അടിയന്തര സഹായം നൽകുമെന്ന് ലോക ബാങ്ക് അറിയിച്ചിരുന്നു. അതിനുപുറമേയാണ് 600 കോടി ഡോളർ കൂടി ഇന്ത്യ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന് പുറമേ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിനോടും ഇന്ത്യ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ആരോഗ്യ മേഖലയിൽ മാത്രമല്ല സാമ്പത്തിക മേഖലയിലും കൊവിഡ് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോകബാങ്ക് ഇന്ത്യ ഡയറക്ടർ ജുനൈദ് അഹമ്മദ് വ്യക്തമാക്കി.