ന്യൂഡൽഹി:കറൻസി നോട്ടുകളുപയോഗിച്ച് മൂക്കുംവായും തുടയ്ക്കുകയും നോട്ടിൽ നക്കുകയും ചെയ്യുന്നതിന്റെ ടിക് ടോക് വീഡിയോ പ്രചരിപ്പിച്ചതിന് യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മഹാരാഷ്ട്ര മലേഗാവ് സ്വദേശി സയ്യാദ് ജാമിൽ ബാബുവാണ് പിടിയിലായത്. കൊവിഡ് വൈറസിന് ഇന്ത്യയിലേക്ക് സ്വാഗതം എന്ന തലക്കെട്ടിലാണ് ഇയാൾ വീഡിയോ പ്രചരിപ്പിച്ചത്. ദൈവികമായ ശിക്ഷയാണ് കോവിഡെന്നും ഇത് തടയാനാവില്ലെന്നും ഇയാൾ പറയുന്നുണ്ട്. വീഡിയോ വൈറലായതോടെയാണ് പ്രതിയെ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മറ്റ് മൂന്നുപേർകൂടി അറസ്റ്റിലായിട്ടുണ്ട്.