kumbamela

ന്യൂഡൽഹി:കോവിഡ് പ്രതിരോധത്തിന് പ്രധാനമന്ത്രി സഹായം തേടുന്നതിനിടെ കുംഭമേളയ്ക്ക് കേന്ദ്രസർക്കാർ 375കോടിരൂപ അനുവദിച്ചു. 2021ൽ ഹരിദ്വാറിൽ നടക്കുന്ന കുംഭമേള നടത്തിപ്പിനായാണ് ഇത്രയും തുക അനുവദിച്ചത്. കുംഭമേളയ്ക്ക് സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് ഉത്തരാഖണ്ഡ് സർക്കാർ നേരത്തേ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഇത്രയും തുക അനുവദിച്ചത്. തുക അനുവദിച്ചതിൽ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി നന്ദി അറിയിച്ചു. അതേസമയം കേന്ദ്രത്തിന്റെ നടപടിക്കെതിരെ വ്യാപകവിമർശനമാണ് ഉയരുന്നത്. എന്നാൽ പണം അനുവദിച്ചതിൽ അസ്വാഭാവികത ഇല്ലെന്നും എല്ലായ്പ്പോഴും കുംഭമേളയ്ക്ക് പണം അനുവദിക്കാറുണ്ടെന്നുമാണ് കേന്ദ്രവുമായി ബന്ധപ്പെട്ടവർ പറയുന്നത്.