ബെൽഗ്രേഡ് : സെർബിയയിൽ കൊവിഡിനെ പ്രതിരോധിക്കാൻ വാരാന്ത്യങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യൂ ലംഘിച്ചതിന് ദേശീയ ഫുട്ബാൾ താരം അലെക്സാണ്ടർ പ്രിയോവിച്ചിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈകുന്നേരം അഞ്ചുമണിക്ക് ശേഷം ഒരു ഹോട്ടലിലെ മദ്യപാനപാർട്ടിയിൽ പങ്കെടുത്തതിനാണ് പ്രിയോവിച്ചിനെയും സുഹൃത്തുകളെയും അറസ്റ്റ് ചെയ്തത്. വൈകിട്ട് അഞ്ചുമുതൽ രാവിലെ അഞ്ചുവരെയാണ് സെർബിയയിൽ കർഫ്യൂ. ഇപ്പോൾ സൗദി അറേബ്യൻ ക്ളബ് അൽ ഇത്തിഹാദിന് വേണ്ടി കളിക്കുകയാണ് സ്ട്രൈക്കറായ പ്രിയോവിച്ച്. നേരത്തെ റയൽ മാഡ്രിഡിന് വേണ്ടികളിക്കുന്ന സെർബിയൻ താരം ലൂക്കാ യോവിച്ചിനെ ക്വാറന്റൈൻ ലംഘിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.