സാവോപോളോ: ബ്രസീലിലെ കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്കായി ഒരു ദശലക്ഷം ഡോളർ സംഭാവന നൽകി ഫുട്ബാൾ താരം നെയ്‌മർ. യൂണിസെഫ്, തന്റെ സുഹൃത്തിന്റെ ചാരിറ്റി ഫൗണ്ടേഷൻ എന്നിവ വഴിയാണ് നെയ്‌മർ തുക നൽകിയത്. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന മൂന്നാമത്തെ ഫുട്ബാൾ താരമാണ് നെയ്‌മർ.ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയിൽ നെയ്‌മറിനൊപ്പം കളിക്കുന്ന കൈലിയൻ എംബാപ്പെയും കഴിഞ്ഞ ദിവസം വലിയൊരു തുക രോഗപ്രതിരോധത്തിനായി സംഭാവന നൽകിയിരുന്നു.