തിരുവനന്തപുരം:നിർമ്മാണ തൊഴിലാളികൾക്ക് 1000 രൂപ സഹായമെന്നത് വായ്‌പയാക്കി മാറ്റിയ ക്ഷേമനിധി ബോർഡിന്റെ നടപടിയിൽ കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (എ.ഐ.യു.ടി.യു.സി) പ്രതിഷേധിച്ചു. നിർമ്മാണ തൊഴിലളികൾക്ക് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ 5000 രൂപ വീതം സർക്കാർ വരുമാന സഹായം നൽകണമെന്നും യൂണിയൻ സർക്കാരിനോടും ക്ഷേമനിധി ബോർഡിനോടും ആവശ്യപ്പെട്ടു.