dharavi-covid

മുംബയ്: പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ മ​റി​ക​ട​ന്ന്​ മുംബയിലെ ചേ​രികളിൽ കൊവിഡ് -19 വ്യാ​പി​ക്കു​ന്നതായി ആശങ്ക. ഏഷ്യയിലെ ഏറ്റവും വലിയ ചേരി​പ്രദേശമായ ധാ​രാ​വി​യി​ലെ 35കാ​ര​നാ​യ ഡോ​ക്ട​ർ​ക്കും പ​വാ​യ്​ മേ​ഖ​ല​യി​ലെ ചേ​രി​നി​വാ​സി​യാ​യ 35കാ​ര​നും വെ​ള്ളി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ചിരുന്നു. 10 ല​ക്ഷ​ത്തി​ലേ​റെപ്പേർ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ധാ​രാ​വി​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട മൂ​ന്നാ​മ​ത്തെയാളാണ് ഡോ​ക്​​ട​ർ. പ്ര​ദേ​ശ​ത്ത്​ ക്ലി​നി​ക്​​ ന​ട​ത്തു​ന്ന​ ഇയാൾ വോഖഡിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രിയിലും ജോ​ലി​ചെ​യ്യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം ബാ​ധി​ച്ച ഏ​ഴു മ​ല​യാ​ളി ന​ഴ്​​സു​മാ​രും ജോ​ലി​ചെ​യ്യു​ന്ന​ത് ഇവിടെയാണ്. ഇ​തോ​ടെ ധാ​രാ​വിയിൽ​ 4000 ഒാ​ളം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ധാ​രാ​വി​ക്ക്​ പു​റ​മെ ക​ലീ​ന, ഘാ​ട്​​കൂ​പ്പ​ർ, പ​വാ​യ്, വ​ർ​ളി ചേ​രി​ക​ളി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

രോ​ഗം ക​ണ്ടെ​ത്തി​യ​വ​ർ താ​മ​സി​ച്ച കെ​ട്ടി​ട​ങ്ങ​ളും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും സീ​ൽ ചെ​യ്​​തു. ബു​ധ​നാ​ഴ്​​ച ധാ​രാ​വി​യി​ലെ ഗാ​ർ​മെന്റ് ക​ട​യു​ട​മ​യാ​യ 56കാ​ര​ൻ കൊ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചി​രു​ന്നു.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ചേ​രി​യാ​ണ്​ വ​ർ​ളി കോ​ളി​വാ​ഡ. രോ​ഗം സ്​​ഥി​രീ​ക​രി​ച്ച ഡോ​ക്​​ട​ർ ധാ​രാ​വി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്നി​ട​ത്താ​ണ്​ താ​മ​സി​ക്കു​ന്ന​തെ​ങ്കി​ലും ക്ലി​നി​ക്കി​ൽ വ​രു​ന്ന​വ​രി​ൽ മി​ക്ക​വ​രും ചേ​രി​യി​ൽ ക​ഴി​യു​ന്ന​വ​രാ​ണ്.

 മലയാളികൾക്ക് സമ്പർക്കം?

മുംബയിലെ ധാരാവിയിൽ മരിച്ച 56കാരൻ തബ്‌ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്ത മലയാളികളുമായി ഇടപഴകിയെന്ന് മുംബയ് പൊലീസിന്റെ വെളിപ്പെടുത്തൽ. സമ്മേളനത്തിൽ പങ്കെടുത്തശേഷം മുംബയിലെത്തിയ സംഘത്തിന് താമസസൗകര്യം ഒരുക്കിയതും ഇദ്ദേഹമായിരുന്നു. ഇവർ കോഴിക്കോടേക്കാണ് മടങ്ങിയതെന്ന് പൊലീസ് പറയുന്നു.
മാർച്ച് 22നാണ് നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത പത്തംഗ സംഘം മുംബയിൽ എത്തിയത്. ഇതിൽ നാലുപേർ കേരളത്തിൽ നിന്നുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്. താമസസൗകര്യം അന്വേഷിച്ച ഇവരെ ധാരാവിയിലെ പള്ളിയിൽ നിന്ന് 56 കാരൻ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.