tajik-legue

മദ്ധേഷ്യൻ രാജ്യമായ തജികിസ്ഥാനിൽ ഫുട്ബാൾ സീസൺ ഇന്നലെ തുടങ്ങിയിരിക്കുന്നു. ഇവിടെ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാലാണ് കളി തുടങ്ങാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അതേസമയം സ്റ്റേഡിയങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകാതെ സൂക്ഷിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതുകൊണ്ട് ആദ്യമത്സരങ്ങൾ കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാതെയാകും നടത്തുക.

ഒരു കോടിയിൽ താഴെ ജനസംഖ്യയുള്ള രാജ്യമാണ് തജികിസ്ഥാൻ. ഇവിടുത്തെ ക്ളബുകൾ അധികം പേരുകേട്ടവയല്ലെങ്കിലും ജനങ്ങൾക്ക് ഫുട്ബാളിനോട് കടുത്ത ആവേശമാണ്. ഫസ്റ്റ് ഡിവിഷൻ ലീഗ് ജേതാക്കളായ ഇസ്തിക്ക്ലോൽ ക്ളബും റണ്ണറപ്പുകളായ ഖുയാന്തും തമ്മിലുള്ള സൂപ്പർകപ്പ് മത്സരത്തോടെയാണ് സീസണിന് തുടക്കമായത്.

കളി ഇവിടങ്ങളിൽ മാത്രം

കൊവിഡ് കാരണം ലോകത്ത് വളരെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് ഫുട്ബാൾ മത്സരങ്ങൾ നടക്കുന്നത്.

ബെലാറസ്, നിക്വരാഗ്വേ,ബുറുണ്ടി എന്നിവിടങ്ങളിലാണ് മത്സരങ്ങൾ തടസപ്പെടാത്തത്.

ബെലാറസിലെ ഫുട്ബാൾ മത്സരങ്ങൾ ഇന്ത്യടക്കമുള്ള പത്ത് രാജ്യങ്ങളിൽ ലൈവായി സംപ്രേഷണം ചെയ്യാൻ കരാറായിട്ടുണ്ട്.