വാഷിംഗ്ടൺ ഡി.സി : 'ലീൻ ഓൺ മീ' എന്ന ഗാനത്തിലൂടെ ജനഹൃദയത്തിലിടം നേടിയ പ്രശസ്ത ഗായകനും ഗാനരചയിതാവുമായ ബിൽ വിതേഴ്സ് കൊവിഡ് -19 ബാധിച്ച് അന്തരിച്ചു. 80 വയസായിരുന്നു. 1970 മുതൽ 85 വരെയുള്ള കാലഘട്ടത്തിൽ പാശ്ചാത്യ സംഗീത പ്രേമികളുടെ ഇടയിൽ ബിൽ വലിയ സ്വാധീനം നേടിയിരുന്നു.
ഗ്രാൻഡ്മാസ് ഹാൻഡ്സ്, യൂസ് മീ, ജസ്റ്റ് ദ ടൂ ഒഫ് അസ്, ലവ്‌ലി ഡേ എന്നിവ ബില്ലിന്റെ പ്രശസ്ത ഗാനങ്ങളിൽ ചിലതാണ്. എയിന്റ് നോ സൺഷൈൻ, ജസ്റ്റ് ദ ടു ഒഫ് അസ്, ലീൻ ഓൺ മീ എന്നീ ഗാനങ്ങൾക്ക് യഥാക്രമം 1971,81,87 വർഷങ്ങളിൽ ഗ്രാമി പുരസ്‌കാരം നേടി. മൂന്ന് തവണ ഗ്രാമി പുരസ്കാരത്തിന് നാമനിർദ്ദേശവും നേടിയിട്ടുണ്ട്. 2015ൽ റോക്ക് ആൻഡ് റോൾ ഹാൾ ഒഫ് ഫെയിമിൽ അദ്ദേഹം ഇടം നേടി.
1973ൽ നടി ഡെനിസ് നിക്കോളാസിനെ വിവാഹം കഴിച്ചെങ്കിലും പിന്നീട് വേർപിരിഞ്ഞു. പിന്നീട് 1976ൽ മാർഷ്യ ജോൺസനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്.