indian-

ജമ്മുകാശ്‌മീർ: ജമ്മുകാശ്‌മീരിലെ കുൽഗാമിൽ സുരക്ഷ സേന നാല് ഭീകരരെ വധിച്ചു. സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ പ്രദേശത്തെ ഒരു വീട് ഭാഗികമായി തകർന്നു. കുൽഗാമിലെ മാൻ ഗോരി ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷ സേന അവിടെ എത്തിയത്. സേനയുടെ സാന്നിദ്ധ്യമറിഞ്ഞ ഭീകരർ വെടിവയ്‌ക്കുകയായിരുന്നു. തുടർന്ന് സേന നടത്തിയ പ്രത്യാക്രമണത്തിൽ ഭീകരർ കൊല്ലപ്പെടുകയായിരുന്നു. നാലാമന്റെ മൃതദേഹം ഭാഗികമായി തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് കിട്ടിയത്.

11 മാസങ്ങൾക്ക് ശേഷമാണ് കുൽഗാമിൽ സൈനിക ഓപ്പറേഷൻ നടന്നത്. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നാല് പ്രദേശവാസികളെ ഭീകരർ കൊലപ്പടുത്തിയെന്ന് സുരക്ഷ സേന പറഞ്ഞു.