റാഞ്ചി: മലയാളം പാട്ടുപാടിയും കുസൃതിത്തരങ്ങൾകാട്ടിയും സോഷ്യൽ മീഡിയയിലെ സൂപ്പർസ്റ്റാറാണ് ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്ടൻ മഹേന്ദ്രസിംഗ് ധോണിയുടെ മകൾ സിവ. സിവ ധോണിയുടെ മുഖത്ത് മേക്കപ്പ് ഇട്ട് പഠിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.ധോണിയുടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ് സ്വപ്നയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വപ്നയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് സിവ അച്ഛന്റെ മുഖത്ത് ചായം തേയ്ക്കുന്നത്. ലോക്ക്ഡൗൺ കാരണം തനിക്ക് പണിയില്ലാത്തതിനാൽ പഴയൊരു വീഡിയോ കിടക്കട്ടെ എന്ന കമന്റോടെയാണ് സ്വപ്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.