hockey-india

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ കൊവിഡ് രക്ഷാഫണ്ടിലേക്ക് മുക്കാൽകോടി രൂപ കൂടി സംഭാവനചെയ്ത് ഹോക്കി ഇന്ത്യ.ഇൗ മാസമാദ്യം 25 ലക്ഷം രൂപ ഹോക്കി ഇന്ത്യ നൽകിയിരുന്നു. അതേസമയം ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഒഫ് ഇന്ത്യ 51 കോടിയും ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ 25 ലക്ഷം രൂപയും സംഭാവന നൽകിയിട്ടുണ്ട്. ഗോൾഫ് താരം അനിർബാൻ ലാഹിരി ഏഴ് ലക്ഷം രൂപ സംഭാവന ചെയ്തു.