ലോക്ക്ഡൗൺ ദിനങ്ങളിൽ വീടിന് പുറത്തുപോകാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ചിലരൊക്കെ പരിതപിക്കുന്നതിന്റെ കഥകൾ നാം കേൾക്കാറുണ്ട്. എന്നാൽ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കിട്ടുന്ന ഈ സമയത്തെ അങ്ങേയറ്റം ക്രിയാത്മകമായും രസകരമായും സമീപിക്കുന്നവരാണ് ഏറെയും. അങ്ങനെയുള്ള നിങ്ങളുടെ നിമിഷങ്ങൾ പങ്കുവയ്ക്കുന്നത് വഴി സമ്മാനം നേടാനുള്ള അവസരം നിങ്ങൾക്കായി ഒരുക്കുകയാണ് നിങ്ങളുടെ സ്വന്തം കൗമുദി ടി.വി. ഇത്തരം നിമിഷങ്ങളുടെ വീഡിയോ ക്ലിപ്പുകൾ കൗമുദി ടി.വിക്ക് അയച്ചുതരികയാണെങ്കിൽ അത് ഞങ്ങളുടെ യൂട്യൂബ് ചാനൽ വഴി പ്രസിദ്ധീകരിക്കുന്നതാണ്. അതുമാത്രമല്ല, വൈറലായ ക്ലിപ്പുകൾക്ക് സമ്മാനവുമുണ്ട്. വീഡിയോകൾ അയക്കേണ്ട വാട്സാപ്പ് നമ്പർ: 9946108341