nisamudeen-markaz

ന്യൂഡൽഹി : നിസാമുദ്ദീൻ മർക്കസിൽ നിന്ന് ഒഴിപ്പിച്ചവരിൽപ്പെട്ട 500 പേരിൽ കൊവിഡ് രോഗ ലക്ഷണങ്ങൾ കണ്ടെത്തി. 1800 പേർ നിരീക്ഷണത്തിലുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു 2300 പേരെയാണ് മർക്കസിൽ നിന്നൊഴിപ്പിച്ചത്. കർണാടകത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 16 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ കൊവിഡ് 19 സ്ഥിരീകരിച്ചവർ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആകെ 1023 കൊവിഡ് 19 പോസിറ്റീവ് കേസുകളാണ് തബ് ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പോർച്ച് ചെയ്തിട്ടുള്ളത്.

അതേസമയം, രാജ്യത്ത് കൊവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയി. ഇതുവരെ 2902 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 601 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.