തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പട്ടിണിയിലായ സംസ്ഥാനത്തെ കയർ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള കയർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി. സുഗുണൻ സർക്കാരിനോട് ആവശ്യപ്പെട്ടു.