air-india

ന്യൂഡൽഹി: കൊവിഡ് - 19 ഭീതിയ്‌ക്കിടെ സർവീസ് നടത്തിയ എയർ ഇന്ത്യ ജീവനക്കാരെ പ്രശംസിച്ച് പാക്കിസ്ഥാൻ എയർ ട്രാഫിക് കൺട്രോളറിൽ നിന്നും സന്ദേശം. മുംബയിൽ നിന്നും ഫ്രാങ്ക്ഫുർട്ടിലേക്ക് പ്രത്യേക സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരെയാണ് പാക്കിസ്ഥാൻ അഭിനന്ദിച്ചത്. കൊവിഡ് പേടിയിൽ ലോകത്താകമാനം വിമാന സർവീസുകൾ നിറുത്തി വച്ചതിനിടയിലാണ് രാജ്യത്ത് അകപ്പെട്ട യൂറോപ്യൻ പൗരൻമാരെയും വഹിച്ചുകൊണ്ട് എയർ ഇന്ത്യ പറന്നുയർന്നത്. ഈ യാത്രയ്ക്കിടയിലാണ് പാക്കിസ്ഥാന്റെ അഭിനന്ദന സന്ദേശമെത്തിയത്.

"പ്രത്യേക വിമാനം പറത്തുന്നതിനിടെ പാകിസ്ഥാൻ എയർ ട്രാഫിക്കിൽ നിന്നും അഭിനന്ദന സന്ദേശം എത്തിയത് ഏറെ അഭിമാനകരമായ നിമിഷമായിരുന്നു." - എയർ ഇന്ത്യ ക്യാപ്റ്റൻ പ്രതികരിച്ചു.
"പാക്കിസ്ഥാൻ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിലേക്ക് വിമാനം പ്രവേശിച്ചയുടൻ പാക് എയർ ട്രാഫിക് കൺട്രോളർ ഞങ്ങളെ അഭിവാദ്യം ചെയ്തു. അസലാമു അലൈക്കും. ഫ്രാങ്ക്ഫുർട്ടിനിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായ പോകുന്ന എയർ ഇന്ത്യ വിമാനത്തെ കറാച്ചി സ്വാഗതം ചെയ്യുന്നു. ഇതായിരുന്നു സന്ദേശം." -ക്യാപ്റ്റൻ പറഞ്ഞു.
ഇന്ത്യയിൽ അകപ്പെട്ടു പോയ യൂറോപ്യൻ പൗരൻമാരെ നാട്ടിൽ എത്തിക്കാൻ എയർ ഇന്ത്യയുടെ ബോയിംഗ് -777, ബോറിംഗ് 787 വിമാനങ്ങളാണ് മുംബെയിൽ നിന്നും പ്രത്യേക സർവീസ് നടത്തിയത്.