covid

ലോകരാജ്യങ്ങളിൽ കൊവിഡ് 19 മരണവേഗത്തിൽ വ്യാപിക്കുന്നു. മരണസംഖ്യ 60,​000 അടുത്തു (59,949). രോഗികൾ 11,27528 .

#സ്പെയിൻ: 24 മണിക്കൂറിനിടെ 546 പേർ മരിച്ചു. മൊത്തം മരണം 11744 ആയി. 1,​24,​736പേർ ചികിത്സയിൽ.

#അമേരിക്ക: ഒറ്റ ദിവസം 1480 പേർ മരിച്ചതോടെ മരണം 7403 ആയി ഉയർന്നു. രോഗികൾ 2,​77,​522. ന്യൂയോർക്കിൽ മാത്രം ഒരു ലക്ഷത്തോളം രോഗികൾ.ന്യൂയോർക്കിൽ മോർച്ചറികൾ നിറഞ്ഞു. രാത്രി വൈകിയും കൂട്ടസംസ്കാരം.രാജ്യവ്യാപകമായി ലോക്‌‌ഡൗൺ നടപ്പാക്കിയാലും മരണം രണ്ട് ലക്ഷം കവിയുമെന്നാണ് ആശങ്ക.

ബ്രിട്ടൺ: 24 മണിക്കൂറിൽ 684 പേർ കൂടി മരിച്ചതോടെ ആകെ മരണം 3605 ആയി. മരണ സംഖ്യയിൽ ബ്രിട്ടൻ ചൈനയെ (3322) മറികടന്നു.ആകെ രോഗികൾ 38,168.

ഫ്രാൻസ്: ഒറ്റ ദിവസം 1355 പേർ മരിച്ചു. നഴ്സിംഗ് ഹോമുകളിൽ നൂറുകണക്കിന് മരണം. ആകെ മരണം 6057. ഫ്രാൻസും മരണസംഖ്യയിൽ ചൈനയെ മറികടന്നു. 82,​165 പേർ ചികിത്സയിലാണ്.