covid-

ചെന്നൈ: കൊവിഡ് ബാധിച്ച് തമിഴ്‍നാട്ടിൽ ഒരുമരണം കൂടി. തേനി സ്വദേശിയായ 53 കാരിയാണ് മരിച്ചത്.
മരിച്ച സ്ത്രീയുടെ ബന്ധു നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇയാൾ തമിഴ്‍നാട്ടിൽ മടങ്ങിയെത്തിയെന്നാണ് വിവരം. ഇതോടെ ഇന്നുമാത്രം തമിഴ്‍നാട്ടിൽ മരിച്ചവരുടെ എണ്ണം രണ്ടായി. വില്ലുപുരം സ്കൂൾ ഹെഡ്‍മാസ്റ്റർ അബ്ദുൾ റഹ്മാനാണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച മറ്റൊരാൾ. ഇയാൾ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ ആളാണ്. കൊവിഡ് ബാധിച്ച് തമിഴ്‍നാട്ടിൽ ഇതുവരെ മൂന്നുപേരാണ് മരിച്ചത്.

തമിഴ്നാട്ടിൽ ഇന്ന് 74 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 73 പേരും നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിവരാണ്. ഇതോടെ തമിഴ്‍നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 485 ആയി. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച 485 പേരിൽ 437 ഉം തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.