ss

കാട്ടാക്കട: റേഷൻ വിതരണത്തിലും കാട്ടാക്കട ട്രഷറിയിലെ പെൻഷൻ വിതരണത്തിലും ഉണ്ടായ പരാതിയിൽ ജില്ലാ കളക്ടർ കെ. ഗോപകൃഷ്ണൻ നേരിട്ടെത്തി പരിശോധന നടത്തി. കൊറോണ പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാണ് ട്രഷറിയിൽ പെൻഷൻവിതരണം നടത്തിയതെന്ന് ട്രഷറി സന്ദർശിച്ച കളക്ടർ പറഞ്ഞു. അതേ സമയം റേഷൻ ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാൻ വേണ്ട നടപടികളും കളക്ടർ സ്വീകരിച്ചു. വാഹനം ലഭിക്കാത്തതും ജോലിക്കാരില്ലാത്തതും ആയിരുന്നു പ്രശ്നം. തഹസിൽദാർ, ആർ.ടി.ഒ, സപ്ളൈ ഓഫീസ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വേണ്ട നിർദേശങ്ങളും നൽകി. അരിവിതരണം തടസപ്പെടാതെ അവശ്യക്കാരിലേക്ക് സുഗമമായി ലഭിക്കാൻ എല്ലാ സജീകരണങ്ങളും ഒരുക്കാൻ നിർദേശിച്ചതായും കളക്ടർ പറഞ്ഞു. ഗോഡൗണിൽ എത്തിയിട്ടുള്ള അരി വേണ്ടിവന്നാൽ ഞായറാഴ്ച ഉൾപ്പടെ തൊഴിലാളികളുടെ സഹകരണത്തോടെ എല്ലായിടത്തും എത്തിക്കും. ഇതു സംബന്ധിച്ച എന്ത് പരാതിയിലും ഉടൻ നടപടി എടുക്കുമെന്നും കളക്ടർ ഉറപ്പ് നൽകി.