ന്യൂഡൽഹി: വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർ മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗലക്ഷണമുള്ളവർ മാത്രം മുഖംമൂടി അടക്കം ഉപയോഗിച്ചാൽ മതിയെന്ന ആദ്യ സർക്കുലർ തിരുത്തിയാണ് പുതിയ നിർദ്ദേശം. സമൂഹ വ്യാപന സാദ്ധ്യതയും വായുവിലൂടെയും കൊവിഡ് പകർന്നേക്കാമെന്ന അമേരിക്കൻ ശാസ്ത്രജ്ഞരുടെ പഠനവും തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് അനുമാനം.