തിരുവനന്തപുരം : കൊവിഡ് എന്ന മഹാമാരിക്കെതിരെ ഒന്നിച്ച് നിന്ന് പോരാടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദീപം തെളിക്കലിന് പിന്തുണയുമായി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് വീഡിയോയിലാണ് നാളെ രാത്രി ഒമ്പതിന് ഒമ്പത് മിനിട്ട് നേരം എല്ലാവരും ദീപം തെളിക്കണമെന്ന് മമ്മൂട്ടി അഭ്യർത്ഥിച്ചത്. ദീപം തെളിക്കലിന് എല്ലാ പിന്തുണയും ആശംസകളും അർപ്പിച്ച മമ്മൂട്ടി എല്ലാവരോടും പരിപാടിയിൽ പങ്കാളികളാകണമെന്നും അഭ്യർത്ഥിച്ചു.