മസ്‌ക്കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്‌ക്കറ്റില്‍ മലയാളി ഡോക്ടര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത് കാരണം ഇദ്ദേഹത്തിൽ നിന്നും ചികിത്സ ലഭിച്ചവർ ആശങ്കയിൽ. മസ്ക്കറ്റിലെ പ്രധാന പ്രദേശമായ റൂവിയില്‍ നാൽപതു വര്‍ഷത്തിലേറെയായി സ്വകാര്യ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന ഡോക്ടറിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്.
സ്വന്തമായി ക്ലിനിക് നടത്തി വന്നിരുന്ന ഡോക്ടറുടെ അടുക്കല്‍ മലയാളികള്‍ ഉള്‍പ്പടെ മറ്റ് രാജ്യക്കാരും സ്വദേശികളും ദിനം പ്രതി ചികിത്സ തേടി എത്തുന്നുണ്ടായിരുന്നു. ഇത് കാരണമാണ് തങ്ങൾക്കും കൊവിഡ് രോഗം വരുമോ എന്ന് ഇവർ ആശങ്കപ്പെടുന്നത്.
രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഡോക്ടറെ നഗരത്തിലെ അല്‍ നഹ്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ പിന്നീട് റോയല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.