covid-

ലണ്ടൻ: കൊവിഡിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിന്റെ അവസാനഘട്ടത്തിലെന്ന് ബ്രിട്ടൻ. ബ്രിട്ടനിലെ പ്രസിദ്ധമായ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി മരുന്ന് മനുഷ്യരിൽ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. 510 പേരിലാണ് വാക്സിൻ പരീക്ഷിക്കുന്നത്. ഇതിനായി വോളന്റിയർമാരെ റിക്രൂട്ട് ചെയ്ത് തുടങ്ങി. പരീക്ഷണത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വാക്സിൻ വിപണിയിലെത്താൻ മാസങ്ങളും വർഷങ്ങളും എടുക്കുമെന്ന പ്രചാരണങ്ങൾക്കിടെയാണ് പ്രതീക്ഷ പകരുന്ന വാർത്ത പുറത്തുവരുന്നത്.

2014ൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ പടർന്നു പിടിച്ച എബോളയ്ക്കെതിരെയും മരുന്നിന്റഎ പരീക്ഷണവും ഇവിടെ നടന്നിരുന്നു ഇത് മഹത്തായ പോരാട്ടമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന ഓക്സ്ഫോ‌ർഡ് യൂണിവേഴ്സിറ്റിയിലെ ജെന്നിഫർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. അഡ്രിയാൻ ഹിൽ പറയുന്നു. 18നും 55നും മദ്ധ്യേപ്രായമുള്ളവരെയാണ് പരീക്ഷണത്തിനായി റിക്രൂട്ട് ചെയ്യുന്നത്. അതേസമയം പരീക്ഷണത്തിൽ പങ്കെടുക്കുന്നവർക്ക് കുറച്ച് ആഴ്ചകൾ കഴിഞ്ഞ് മാത്രമേ മരുന്ന് ലഭിക്കൂ. കനത്ത സുരക്ഷ വാക്‌സിൻ പരീക്ഷണത്തിനായി ഒരുക്കുന്നുണ്ട്.

കൊവിഡ് വാക്‌സിൻ എന്നാണ് തൽക്കാലം ഇതിനെ വിളിക്കുന്നത്. ഇംഗ്ലണ്ടിലെ തെംസ് വാലിയിലാണ് മരുന്ന് ആദ്യമായി പരീക്ഷിക്കുന്നത്. അത് വിജയകരമായാൽ അടുത്ത ഘട്ടത്തിലേക്ക് നീങ്ങും.

അഡിനോവൈറസ് വാക്‌സിന്‍ വെക്റ്ററും സ്‌പൈക്ക് പ്രോട്ടീനും ചേര്‍ന്നാണ് പ്രതിരോധ മരുന്ന് ഉണ്ടാക്കുന്നത്. എന്നാല്‍ ഇത് രണ്ടും ഉല്‍പ്പാദിപ്പിക്കാന്‍ ഇനിയും ആഴ്ച്ചകള്‍ വേണ്ടിവരും. അതേസമയം കൊറോണ പ്രതിരോധത്തിനെതിരെയുള്ള രണ്ടാമത്തെ മരുന്നാണ് ഫേസ് ഒന്നിലേക്ക് പ്രവേശിക്കുന്നത്. ഇവർ ഈ പരീക്ഷണത്തിൽ വിജയിച്ചാൽ മനുഷ്യരിൽ കൊറോണവൈറസ് വിജയകരമാകുന്ന ആദ്യ സംഭവമായി മാറും.