ഗർഭകാലത്ത് ബാർലിയുടെ ഉപയോഗം അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ നല്കുന്നു. ഗർഭിണിക്കാവശ്യമായ വിറ്റാമിനുകൾ, കാൽസ്യം, അയൺ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ബാർലിയിലുണ്ട് . ഇവ ആരോഗ്യം ഉറപ്പാക്കുന്നതിന് പുറമേ ആരോഗ്യ പ്രതിസന്ധികളും ഇല്ലാതാക്കുന്നു.
ദിവസവും ബാർലി വെള്ളം കുടിക്കുന്നതിലൂടെ ഗർഭിണിയുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാം. ബാർലിയിലെ നാരുകൾ ഗർഭകാലത്തെ ദഹനപ്രശ്നങ്ങൾ ഒഴിവാക്കാനും ദഹനം സുഗമമാക്കാനും സഹായിക്കും. ഗർഭസ്ഥ ശിശുവിൻ്റെ ആരോഗ്യം ഉറപ്പാക്കാൻ അനിവാര്യമായ ഫോളിക് ആസിഡിൻ്റെ മികച്ച ഉറവിടമാണ് ബാർലി.
ഗർഭകാലത്ത് രക്തയോട്ടം വർദ്ധിപ്പിക്കാനും ഗർഭസ്ഥ ശിശുവിൻ്റെ ആരോഗ്യമുറപ്പാക്കാനും സഹായിക്കുന്നു ബാർലി വെള്ളം. ഗർഭകാലത്തുണ്ടാകുന്ന പേശീവേദന, കാലിലെ നീര് എന്നിവയ്ക്കും പ്രതിവിധിയാണ് ഈ അത്ഭുത പാനീയം. ഗർഭകാല പ്രമേഹത്തെ തടയാനും പ്രമേഹം നിയന്ത്രണവിധേയമാക്കാനും സഹായകമാണ്. ഗർഭകാല ക്ഷീണം, തളർച്ച എന്നിവ അകറ്റാനും ബാർലി വെള്ളം ഉപകരിക്കും.