മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സുവ്യക്തമായ നിലപാട്. വിഷമാവസ്ഥകൾക്ക് പരിഹാരം. പ്രശ്നങ്ങളെ അഭിമുഖീകരിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പാരമ്പര്യപ്രവൃത്തികൾ ചെയ്യും. അഭിപ്രായ സ്വാതന്ത്ര്യം. ആത്മാർത്ഥമായി പ്രവർത്തിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കുടുംബത്തിൽ സമാധാനം. അപര്യാപ്തതകൾ പരിഹരിക്കും. പ്രവർത്തന രംഗം ക്രമീകരിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വിതരണ മേഖലയിൽ ശ്രദ്ധിക്കും. വിവിധങ്ങളായ പ്രവൃത്തി മേഖലകൾ. യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മറ്റുള്ളവരോട് ആദരവ്. പാരമ്പര്യവിജ്ഞാനം പകർന്നുനൽകും. പ്രവർത്തനങ്ങളെ അഭിനന്ദിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ശാസ്ത്രജ്ഞർക്ക് അനുകൂല സമയം. വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കും. സംയുക്ത സംരംഭങ്ങൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സാങ്കേതിക വിദ്യയിൽ നേട്ടം. ബന്ധുക്കളുടെ ആഗ്രഹം സാധിച്ചുനൽകും. കാര്യങ്ങൾ നവീകരിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ശ്രദ്ധയോടുകൂടിയ പ്രവർത്തനം. മറ്റുള്ളവർക്ക് ആശ്രയം നൽകും. പ്രവർത്തന വിജയം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം. അവസരങ്ങൾ പ്രയോജനപ്പെടുത്തും. പുതിയ കർമ്മപദ്ധതികൾ.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ശുഭാപ്തിവിശ്വാസം. പുതിയ ചുമതലകൾ വന്നുചേരും. നിരീക്ഷണങ്ങളിൽ വിജയിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
മാറ്റങ്ങൾ ഉൾക്കൊള്ളും. വ്യാധികൾ പിടിപെടാതെ സൂക്ഷിക്കണം. പുതിയ സംവിധാനം അവലംബിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
അപര്യാപ്തകൾ മനസിലാകും. അനുകൂല അവസരങ്ങൾ. മുൻ ധാരണകൾ തിരുത്തും.