ജീവിവർഗത്തെ ഒന്നാകെ ഏറ്റവുമധികം സ്വാധീനിക്കുന്നത് അവ വസിക്കുന്ന ഭൂമിയാണ്. ചിന്തയും ബോധവും ശാസ്ത്രവും വർഷങ്ങളുടെ അനുഭവ പാരമ്പര്യവും ചേർന്നപ്പോൾ മനുഷ്യർക്ക് ഇക്കാര്യം കൃത്യമായി ബോദ്ധ്യപ്പെട്ടു. വൈവിദ്ധ്യമാർന്ന ഊർജ്ജ കണങ്ങളുടെ കേളി ഗൃഹമാണ് ഭൂമി. അൾട്രാവയലറ്റും ഇൻഫ്രാറെഡും ഉൾപ്പെടെ നൂറുകണക്കിന് ഊർജ്ജങ്ങളാണ് ഭൂമിയിൽ ഒഴുകി പരക്കുന്നത്.ഇത്തരത്തിലുള്ള ഊർജ്ജങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുമ്പോഴാണ് വാസ്തു ദോഷമുണ്ടാകുന്നത് എന്നതാണ് സത്യം. അത് തെളിയിക്കപ്പെട്ടതുമാണ്.
ഭൂമിയിലും വീടിനുള്ളിലും ഈ ഊർജ്ജങ്ങളെ ക്രമപ്പെടുത്തി വീട് നിർമ്മിക്കുന്നതാണ് യഥാർഥ വാസ്തുശാസ്ത്രം. ആ ക്രമപ്പെടുത്തൽ കൃത്യമാവുമ്പോൾ ജീവിതത്തിൽ നല്ല മാറ്റങ്ങളും കൃത്യമല്ലെങ്കിൽ നിത്യ ദുരിതത്തിനും ഇത് കാരണമാകാറുണ്ട്. എല്ലാമുണ്ടെങ്കിലും ഒരു ഉയർച്ചയും കിട്ടാതെ പരിതപിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. വാസ്തു സത്യമല്ലെന്ന് പറയുന്ന ഇവർ ശാസ്ത്രം മാത്രമാണ് സത്യമെന്ന് പറഞ്ഞ് നടക്കുന്നു. ശാസ്ത്രം സത്യമായതുകൊണ്ടാണ് വാസ്തു ശാസ്ത്രം ഭൗതികശാസ്ത്രം തന്നെയെന്ന് പറയുന്നത്. അതിനാൽ വാസ്തുശാസ്ത്രവും ജ്യോതിഷവുമായി യാതൊരു ബന്ധവുമില്ലെന്ന് നിസംശയം പറയാം.വാസ്തുവിനെ ജ്യോതിഷവുമായി ബന്ധപ്പെടുത്തി ഉണ്ടാക്കിയിട്ടുള്ള പുകിലുകൾ ചില്ലറയല്ല. ഇക്കാരണത്താൽ യഥാർഥ വാസ്തുവും അതിന്റെ ഭാഗ്യവും ജനത്തിന് നഷ്ടമാവുന്നു.
നമ്മുടെ ഭാഗ്യവും നിർഭാഗ്യവും നാം താമസിക്കുന്ന വീട്. നമ്മുടെയോ കുടുംബാംഗങ്ങളുടെയോ പേരിലുള്ള ഭൂമി, കട മറ്റ് സ്ഥാവര വസ്തുക്കൾ എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിട്ടുണ്ട്. അത് തെളിയിക്കാവുന്നതാണ്.ഭൂമിയുടെ സ്ഥാനം നാം താമസിക്കുന്ന ഭൂമിയ്ക്ക് ജീവിതത്തിൽ വലിയ പ്രാധാന്യ മുണ്ടെന്ന് പറഞ്ഞുവല്ലോ. അത് ഭൂമിയുടെ കിടപ്പിനെ ആശ്രയിച്ചിരിക്കന്നു. റോഡ്, വീട്ടിലേക്കുള്ള വഴി ,വസ്തുവിന്റെ ഉയർച്ച താഴ്ചകൾ എന്നിവയാണ് ആദ്യം നോക്കേണ്ടത്. അതായത് വസ്തുവാങ്ങും മുൻപ് അഥവാ വീട് വയ്ക്കും മുൻപ് വസ്തു ശരിയായ താണോ എന്ന് നോക്കണം. പല ദിശകളിലാണ് റോഡുകൾ ഉള്ളത്. ആ ദിശയുടെ ഗുണവും ദോഷവും വീട്ടുകാരെ സ്വാധീനിക്കാറുണ്ട്.ഒരു വസ്തുവിൽ താമസിച്ചില്ലെങ്കിൽ പോലും അതിന്റെ ഉടമയെ ഊർജ്ജങ്ങൾ സ്വാധീനിക്കാറുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
താമസിക്കുമ്പോൾ അനുഭവം കൂടുകയും ഉടമയെന്ന തരത്തിൽ പെട്ടെന്നുള്ള ഫലം കുറയുകയും ചെയ്യാം. മറിച്ചും ഉണ്ടാകാറുണ്ട്. അതായത് നേരിട്ടും പെട്ടന്നും ഉണ്ടാവുന്ന ഫലങ്ങളും ഉണ്ട്.ഭൂമിയുടെ തെക്ക് നിന്ന് വടക്കോട്ടേയ്ക്കാണ് ഊർജ്ജ പ്രവാഹം. അതിനാൽ പ്രവാഹത്തിന് തടസമുണ്ടായാൽ ദോഷഫലമാണ് കാണാറുള്ളത്. ഭൂമിയിൽ വെള്ളമൊഴുകുന്നതും വടക്ക് കിഴക്ക് കേന്ദ്രീകൃതമായാണ്. പാറകളുടെ കേന്ദ്രീകരണവും ഇങ്ങനെയാണല്ലോ.അതിനാൽ ഭൂമിയുടെ വടക്ക് കിഴക്ക് ഭാഗങ്ങൾ ചരിഞ്ഞുള്ള ഭൂമി താമസത്തിന് ഉത്തമമാണ് വടക്കും കിഴക്കും ചരിയുമ്പോൾ തെക്കും പടിഞ്ഞാറും ഉയർന്നിരിക്കണമെന്ന് സാരം.നിങ്ങൾ വാങ്ങുന്ന വസ്തു ഇത്തരത്തിൽ ക്രമപ്പെടുത്തിയെടുത്താൽ മതിയാവും.നമ്മുടെ ഡി.എൻ.എ യുടെ പിരിയൻ രൂപം പോലെ വസ്തു വരണമെന്നാണ് ആഴത്തിലുള്ള ഗവേഷണങ്ങൾ തെളിയിച്ചിട്ടുള്ളത്.
തെക്ക് ഉയർന്ന് പടിഞ്ഞാറ് ഉയർന്ന് വടക്ക് കിഴക്കോട്ടേയ്ക്ക് ചാഞ്ഞു നിൽക്കുന്ന ഭൂമിയിൽ ഈ പിരിയൻ രൂപ സങ്കൽപം പ്രാവർത്തികമാകാറുണ്ട്. അതു പ്രകാരം വീട് ക്രമപ്പെടുത്തുമ്പോൾ വീട്ടിനുള്ളിൽ ജീവിക്കുന്നവർക്ക് ഉന്നതമായ ഫലങ്ങൾ ലഭിക്കുന്നത് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
മരങ്ങൾ, വളളികൾ എന്തിന് തൂക്കണാം കുരുവിയുടെ വീട് പോലും ഈ പിരിയൻ രൂപത്തിൽ നിർമ്മിതമെന്ന് കാണാം.വസ്തുവിലേക്ക് വരുന്ന റോഡിനും വലിയ പ്രാധാന്യമുണ്ട്. കിഴക്ക് ,വടക്ക്, തെക്ക്, പടിഞ്ഞാറ് ദിശകളിലേക്ക് നോക്കുന്ന ഭൂമിയ്ക്ക് അതിന്റേതായ ഫലങ്ങളുണ്ട്.ഇവിടെ ശ്രദ്ധയോടെ മാത്രമേ വസ്തുവാങ്ങാനും വീടു വയ്ക്കുവാനും പാടുള്ളൂ.