അശ്വതി: ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. പഠനത്തിൽ താത്പര്യക്കുറവും ശ്രദ്ധക്കുറവും അനുഭവപ്പെടും. മാനസിക വിഷമതകൾ അനുഭവപ്പെടുമെങ്കിലും പിടിച്ചുനിൽക്കും.
ഭരണി: ജീവിതപുരോഗതിയുടെ സമയമാണെങ്കിലും ചില തടസങ്ങൾ അനുഭവപ്പെടും. വിവാഹം അന്വേഷിക്കുന്നവർക്ക് അൽപ്പം വൈകുമെങ്കിലും നടക്കും. ബന്ധുക്കളുമായി സഹകരിക്കും.
കാർത്തിക:സർക്കാർ ഉദ്യോഗത്തിനായി കൂടുതൽ പരിശ്രമിക്കും. എഴുത്തുകാർക്ക് അനുകൂല സമയം. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. കുടുംബത്തിൽ വാക്കുതർക്കമുണ്ടാകും.
രോഹിണി: സർക്കാർ ഉന്നത ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതലകൾ ലഭിക്കും. സത്കർമ്മങ്ങൾക്കായി ധനം ചെലവഴിക്കും.
മകയിരം: ജീവിതപുരോഗതിക്കായി കഠിനമായി പ്രയത്നിക്കും. സ്വന്തമായി സ്ഥാപനങ്ങൾ നടത്തുന്നവർക്ക് അനുകൂല സമയം. മാനസികപ്രയാസങ്ങളെ പക്വതയോടെ പരിഹരിക്കും.
തിരുവാതിര:എഴുത്തുകാർക്ക് കാലം അനുകൂലമാണ്. മാതാവുമായി സ്വരചേർച്ചക്കുറവുണ്ടാകും. ദൂരയാത്രകൾ ഒഴിവാക്കണം. ദമ്പതികൾ പരസ്പരം അഭിപ്രായങ്ങൾ ആരാഞ്ഞ് പ്രവർത്തിക്കും.
പുണർതം:കുടുംബത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. ബന്ധുക്കളാൽ പ്രശംസിക്കപ്പെടും. എഴുത്തുകാർക്ക് കാലം പ്രതികൂലം. ഗൃഹം നിർമ്മിക്കാൻ ഉചിതമായ സമയമാണെങ്കിലും ചില തടസങ്ങൾ അനുഭവപ്പെടും.
പൂയം:സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റവും കൂടുതൽ ചുമതലകളും പ്രതീക്ഷിക്കാം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വ്യാപാര, വ്യവസായ മേഖലകളിൽ നഷ്ടമുണ്ടാകും.
ആയില്യം:കുടുംബാംഗങ്ങൾ ഒത്തുചേരും. തൊഴിൽസംബന്ധമായി പഠിക്കുന്നവർക്ക് അനുകൂല സമയം. നൃത്ത, സംഗീത മേഖലയിൽ കൂടുതൽ സമയം ചെലവഴിക്കും.
മകം: ലുബ്ദ്ധമായി ചെലവഴിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് അല്പം തടസം നേരിടും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും.
പൂരം: സർക്കാർ ഉദ്യോഗത്തിനായി നന്നായി പരിശ്രമിക്കും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. അവിചാരിതമായി വിഷമതകളിലൂടെ കടന്നു പോകേണ്ടി വരും.
ഉത്രം: ബാങ്കിൽ ഉദ്യോഗത്തിനായി പരിശ്രമിക്കും. സദ്പ്രവൃത്തികൾ ചെയ്യും. ദാനധർമ്മങ്ങൾ ചെയ്യും. അനുയോജ്യമായ വിവാഹബന്ധം വന്നെത്തും.
അത്തം: വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. പഠനത്തിൽ താത്പര്യം കുറയും. സ്വയംതൊഴിൽ മേഖലയിൽ കൂടുതൽ പുരോഗതിയുണ്ടാകും.
ചിത്തിര: പിതൃ, ഭൂസ്വത്തുക്കൾ വിൽക്കാനുള്ള ശ്രമങ്ങൾക്ക് തടസമുണ്ടാകും. അറിവും സാമർത്ഥ്യവും ഉണ്ടാകും. വസ്തുവിൽപ്പനയിൽ തടസങ്ങൾ അനുഭവപ്പെട്ടേക്കാം.
ചോതി: കഠിനമായി പ്രയത്നിക്കും. അല്പം ഉത്സാഹക്കുറവ് അനുഭവപ്പെടും. പഠനത്തിൽ പിന്നോട്ട് പോകും. ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ സമയമാണ്.
വിശാഖം: സത്യസന്ധമായി പ്രവർത്തിക്കും. കരാർ തൊഴിൽ ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച നേട്ടം ലഭിക്കും. വ്യാപാര, വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കാലം അനുകൂലമല്ല.
അനിഴം: സർക്കാരിൽ പെൻഷൻ, മറ്റാനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് മറുപടി ലഭിച്ചേക്കും. വിവാഹം ഉറപ്പിക്കും. അന്യരുടെ ധനം വന്നു ചേരും.
തൃക്കേട്ട: ഏറ്റെടുത്ത പ്രോജക്ടുകൾ സമയബന്ധിതമായി ചെയ്തു തീർക്കാൻ കഴിയില്ല. സത്യസന്ധമായ പ്രവൃത്തിയാൽ അനുമോദിക്കപ്പെടും. സുഹൃത്തുക്കളുമായി ചേർന്നുള്ള സംരംഭങ്ങൾ വിജയിക്കും.
മൂലം:സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വിദേശ യാത്രകൾ ചെയ്യേണ്ടതായി വരും.
പൂരാടം: പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. ഗൃഹത്തിൽ മംഗളകർമ്മം നടക്കും. ദമ്പതികളിൽ സ്വരചേർച്ചക്കുറവ് അനുഭവപ്പെടും.
ഉത്രാടം: സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കും. സുഹൃത്തുക്കളാൽ ചില വിഷമതകളുണ്ടാകും. വ്യാപാര, കാർഷിക മേഖലകളിൽ അല്പം ലാഭമുണ്ടാകും.
തിരുവോണം: തൊഴിൽ അന്വേഷിക്കുന്നവർക്ക് പ്രതികൂല സമയം. സന്താനങ്ങൾക്ക് അനുകൂല സമയം. അപ്രതീക്ഷിതമായി ഭാഗ്യാനുഭവമുണ്ടാകും.
അവിട്ടം: കർഷകർക്ക് കാലം അനുകൂലം. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. സുഹൃത്തുക്കൾ സഹായിക്കും.
ചതയം: തൊഴിൽതടസം വരാനിടയുണ്ട്. കുടുംബത്തിൽ സമാധാനവും സന്തോഷവും അനുഭവപ്പെടും. പിതൃസ്വത്ത് കൈവരിക്കും. ആരോഗ്യപരമായി കൂടുതൽ ശ്രദ്ധിക്കണം.
പൂരുരുട്ടാതി: വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ വൈകും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും ഉണ്ടാകും.
ഉത്രട്ടാതി: സർക്കാർ ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതലകൾ വന്നു ചേരും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. വ്യാപാര, വ്യവസായ മേഖലകളിൽ നഷ്ടമുണ്ടാകാതെ സൂക്ഷിക്കണം. സുഹൃത്തുക്കൾ മുഖേന ധനനഷ്ടം.
രേവതി: സത്യസന്ധമായി പ്രവർത്തിക്കും. തൊഴിൽസംബന്ധമായി പഠിക്കുന്നവർക്ക് അനുകൂല സമയം. സദ്പ്രവൃത്തികൾ ചെയ്യും. ബന്ധുക്കളുമായി സഹകരിക്കും.