uae-bakery-worker-

അജ്മാൻ: ബ്രഡ് ഉണ്ടാക്കുന്നതിനിടെയിൽ മാവിൽ തുപ്പിയ ബേക്കറി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. അജ്മാനിലെ ഒരു ബേക്കറിയിലാണ് സംഭവം. ഏഷ്യക്കാരനാണ് അറസ്റ്റിലായത്. അജ്മാനിലെ മുൻസിപ്പാലിറ്റിയുമായി ചേർന്നായിരുന്നു നടപടി.


ബ്രഡ് ഉണ്ടാക്കുന്നതിനിടയിൽ ബേക്കറി ജീവനക്കാരൻ മനപ്പൂർവം തുപ്പുകയായിരുന്നെന്ന് മുനിസിപ്പാലിറ്റിയിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് അധികൃതർ ജനങ്ങളോട് പറഞ്ഞു.

വൈകുന്നേരം ബേക്കറിയിലെത്തിയ ഒരാൾ ജീവനക്കാരൻ ഭക്ഷണത്തിൽ തുപ്പുന്നത് കാണുകയും ഇത് ഫോണിൽ പകർത്തുകയുമായിരുന്നു. തുടർന്ന് മുൻസിപ്പാലിറ്റിയിൽ പരാതി നൽകി. വിവരം അറിഞ്ഞ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ മാനസിക രോഗ്യ കേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു. ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഇയാൾ ജോലി ചെയ്തിരുന്ന ബേക്കറി പൂട്ടിച്ചു.