ന്യൂഡൽഹി: ഡൽഹി തബ്‌ലിഗ് ജമാ അത്ത് മതസമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ മൊബെെൽ വിവരങ്ങൾ പരിശോധിക്കുമെന്ന് ഡൽഹി പൊലീസ്. കൊവിഡ് വ്യാപകമാകുന്ന മുഖ്യ ഹോട്ട് സ്പോട്ടായി മാറിയ മതസമ്മേളനത്തിൽ പങ്കെടുത്തവരെ കുറിച്ച് ക്രെെംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. രാജ്യത്ത് കൊവിഡ് പടർന്നത് ഭൂരിഭാഗവും ഇവിടെ നിന്നാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിദേശ പൗരന്മാരും സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്.
9000ത്തോളം പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ. ഇവരിൽ പലരും രാജ്യമെമ്പാടും സഞ്ചരിച്ചിട്ടുമുണ്ട്. ജി.പി.എസ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. മറ്റ് സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരും ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഡൽഹി പൊലീസ് സെൽഫോൺ ഡാറ്റ പരിശോധിക്കണമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
നിസാമുദ്ദീന്‍ മേഖലയില്‍ സന്ദര്‍ശനം നടത്തിയ വ്യോമസേനാ ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ കുടുംബങ്ങളും നിരീക്ഷണത്തിലാണ്. ഫോൺ രേഖകൾ പരിശോധിച്ചതിനെ തുടർന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥൻ നിസാമുദ്ദീൻ മേഖല സന്ദർശിച്ചതായി ഡൽഹി പൊലീസ് കണ്ടെത്തയിത്. വ്യോമസേനയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ മൂന്ന് കരസേനാ ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.