queen-elizabeth-

ലണ്ടൻ: കൊവിഡ് 19 ബ്രിട്ടനെയാകെ പിടിച്ചുലച്ച സാഹചര്യത്തിൽ ബ്രിട്ടീഷ് ജനതയ്ക്ക് ആത്മവിശ്വാസം പകരാനായി,​ ടെലിവിഷനിലൂടെ ജനതയെ അഭിസംബോധന ചെയ്ത് എലിസബത്ത് രാജ്ഞി. ഞായറാഴ്ച രാത്രി എട്ടിനാണ് (ഇന്ത്യൻ സമയം ഇന്ന് രാത്രി 12-30) അഭിസംബോധന. കൊവിഡ് മൂലമുണ്ടായ ബുദ്ധിമുട്ടുകൾ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് മറികടക്കാൻ രാജ്ഞി ജനതയോട് ആഹ്വാനം ചെയ്തു. ആരോഗ്യപ്രവർത്തകർക്ക് നന്ദിയുമറിയിച്ചു.

കിരീടധാരണം കഴിഞ്ഞുള്ള 68 വർഷത്തിനിടെ ഇത് അഞ്ചാം തവണയാണ് രാജ്ഞി പ്രത്യേകമായി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. സാധാരണഗതിയിൽ എല്ലാവർഷവും ഡിസംബർ 25നുള്ള ക്രിസ്മസ് സന്ദേശം മാത്രമാണ് രാഞ്ജിയുടേതായി ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്നത്. കൊട്ടാരജീവനക്കാരനും മകൻ ചാൾസ് രാജകുമാരനും കൊവിഡ് സ്ഥിരീകരിച്ചതോടെ വിൻഡ്സർ കൊട്ടാരത്തിലാണ് രാഞ്ജിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും താമസിക്കുന്നത്. ഇതിൽ ചാൾസ് രാജകുമാരൻ രോഗവിമുക്തനായി.

ഷൂട്ടിംഗ് അതീവസുരക്ഷയിൽ

കൊവിഡ് ഭീഷണി മൂലം അതീവ സുരക്ഷയിലായിരുന്നു ഷൂട്ടിംഗ്. വിൻഡ്സർ കൊട്ടാരത്തിലെ വിശാലമായമ മുറയിൽ സുരക്ഷ ഉപകരണങ്ങൾ ധരിച്ച കാമറമാൻ നിശ്ചിത ദൂരത്തിലിരുന്നാണ് പരിപാടി ചിത്രീകരിച്ചത്.

അഭിസംബോധനയ്ക്ക് മുന്നോടിയായി രാഞ്ജിയുടെ വാക്കുകൾ

വരും വർഷങ്ങളിൽ എല്ലാവർക്കും ഈ വെല്ലുവിളിയോട് അവർ എങ്ങനെ പ്രതികരിച്ചുവെന്നതിൽ അഭിമാനിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ തലമുറയിലെ ബ്രിട്ടീഷുകാർ ഏതൊരു ശക്തരായിരുന്നുവെന്ന് ഞങ്ങളുടെ പിന്നാലെ വരുന്നവർ പറയും. അച്ചടക്കം, നല്ല നർമബോധം, സഹവികാരം ഇവയെല്ലാം ബ്രിട്ടന്റെ സവിശേഷതയാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ സുഗമ ജീവിതത്തെ തടസപ്പെടുത്തുന്ന കാലമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളും നമ്മുടെ എല്ലാവരുടേയും ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങളുമെല്ലാം സംജാതമായി.

രാഞ്ജിയുടെ പ്രത്യേക അഭിസംബോധകൾ

.