ന്യൂഡൽഹി: അനധികൃതമായി ഇന്ത്യ വിടാൻ ശ്രമിച്ച എട്ട് മലേഷ്യൻ പൗരന്മാരെ ഡൽഹി അന്താരാഷ്ട്ര വിമാവത്താവളത്തിൽവച്ച് പിടികൂടി. മലേഷ്യയിലേക്ക് കടക്കാൻ ശ്രമിച്ച ഇവർ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് സൂചന.
പിടിയിലായ എട്ടുപേർ ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ ഒളിച്ചുതാമസിക്കുകയായിരുന്നെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലോക്ക് ഡൗണിനെത്തുടർന്ന് ഇന്ത്യയിൽ കുടുങ്ങിപ്പോയവരെയും കൊണ്ട് മലേഷ്യയിലേക്ക് വിമാനം പോകുന്നുണ്ടെന്നറിഞ്ഞ ഇവർ വിമാനത്താവളത്തിലെത്തുകയായിരുന്നു.
മലേഷ്യൻ പൗരന്മാർക്കായി ഡൽഹിയിൽ നിന്ന് ക്വാലാലംപൂരിലേയ്ക്ക് മലിൻഡോ എയൽലൈൻസിന്റെ പ്രത്യേക വിമാനം ഏർപ്പടാക്കിയിരുന്നു. അതേസമയം, പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. തുടർ നടപടികൾക്കായി ഇവരെ പൊലീസിനും ആരോഗ്യവകുപ്പിനും കൈമാറും.