ന്യൂഡൽഹി: കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ആഹ്വാനം ചെയ്ത ദീപം തെളിക്കലിന് പിന്തുണ അറിയിച്ച നടൻ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യത്തിനായും സാഹോദര്യത്തിനായും താങ്കളുടേതു പോലെയുള്ള മനസറിഞ്ഞ ആഹ്വാനങ്ങളാണ് കൊവിഡിന് എതിരായ പോരാട്ടത്തിൽ രാജ്യത്തിന് ആവശ്യം.നന്ദി- മോദി ട്വീറ്റ് ചെയ്തു.
Thank you, @mammukka. A heartfelt call for unity and brotherhood like yours is what our nation needs in the fight against COVID-19. #9pm9minute https://t.co/hjGjAwPvsZ
— Narendra Modi (@narendramodi) April 5, 2020
ഇന്ന് രാത്രി ഒമ്പതിന് ഒമ്പത് മിനിട്ട് നേരം എല്ലാവരും ദീപം തെളിക്കണമെന്ന് മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചിരുന്നു. ദീപം തെളിക്കലിന് എല്ലാ പിന്തുണയും ആശംസകളും അർപ്പിച്ച മമ്മൂട്ടി എല്ലാവരോടും പരിപാടിയിൽ പങ്കാളികളാകണമെന്നും അഭ്യർത്ഥിച്ചിരുന്നു.