ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കൊഹ്‌ലിക്ക് മാത്രമല്ല വിശ്വോത്തര ഫുട്ബാളർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കൊവിഡ് കാലത്ത് മുടിവെട്ടിക്കൊടുക്കാൻ പ്രിയതമയുണ്ട്. കഴിഞ്ഞ ദിവസമാണ് തന്റെ കാമുകി ജോർജിനിയ റോഡ്രഗ്വസ് തനിക്ക് മുടിവെട്ടിത്തരുന്ന വീഡിയോ ക്രിസ്റ്റ്യാനോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കൊവിഡ് വ്യാപിക്കുംമുന്നേ ഇറ്റലിയിൽ നിന്ന് പോർച്ചുഗലിലെ വീട്ടിലെത്തിയ സൂപ്പർതാരം അവിടെത്തന്നെ തുടരുകയാണ്. ഇതിനിടയിൽ ക്രിസ്റ്റ്യാനോയുടെ ക്ളബായ യുവന്റസിലെ മൂന്ന് താരങ്ങൾക്ക് രോഗം പിടിപെട്ടിരുന്നു. അവർ സുഖപ്പെടുകയും ചെയ്തു.