കൊൽക്കത്ത : ഇന്ത്യൻ വംശജനായ ഇറാനിയൻ മിഡ്ഫീൽഡർ ഒമിദ് സിംഗുമായി ഇൗസ്റ്റ്ബംഗാൾ ക്ളബ് രണ്ട് വർഷത്തെ കരാർ ഒപ്പിട്ടു. 29കാരനായ ഒമിദ് ഇപ്പോൾ പേർഷ്യൻ ഗൾഫ് ലീഗിൽ നഫ്ത് മസ്ജിദ് സൊലേമാൻ എഫ്.സി ക്ളബിന് വേണ്ടി കളിക്കുകയാണ്. കഴിഞ്ഞ വർഷം ഇന്ത്യൻ ദേശീയ ടീമിലേക്ക് ഒമിദിനെ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ക്ഷണിച്ചിരുന്നു.