കൊച്ചി: കൊവിഡ്-19ന് എതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരമായി, ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ഇടപാടുകാരായ ആരോഗ്യ പ്രവർത്തകർക്ക് 2020-21ലെ ആനുവൽ മെയിന്റനൻസ് ചാർജും (എ.എം.സി) ബ്രോക്കറേജ് ചാർജും പൂർണമായി ഒഴിവാക്കും.

ഇതിനായി ആരോഗ്യ പ്രവർത്തകരാണെന്ന് വ്യക്തമാക്കുന്ന ഡിക്ളറേഷനും ഫോട്ടോ പതിച്ച പ്രൊഫഷണൽ ഐ.ഡി പ്രൂഫും profilechange@geojit.com എന്ന ഇ-മെയിലിലേക്ക് അയക്കണം. ആരോഗ്യ മേഖലയിലെ ഹീറോകൾക്കുള്ള ആദരം എന്ന സബ്‌ജക്‌ടിലാണ് മെയിൽ അയക്കേണ്ടത്.