സാവോപോളോ : ലോകത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മികച്ച ഫുട്ബാളർ മെസിയാണെന്നാണ് തന്റെ അഭിപ്രായമെന്ന് മുൻ ബ്രസീലിയൻ താരം കാക. താൻ റയൽ മാഡ്രിഡിൽ ക്രിസ്റ്റ്യാനോയ്ക്കൊപ്പം കളിച്ചിട്ടുണ്ടെന്നും അദ്ദേഹം മികച്ച താരംതന്നെയാണെങ്കിലും മെസിയാണ് ഒരുപടി മുന്നിലെന്ന് കരുതുന്നതായി കാക ഫിഫയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചോദ്യോത്തരസെഷനിൽ പറഞ്ഞു.