priyovikc

ബെൽഗ്രേഡ് : വാരാന്ത്യത്തിലെ രാത്രി കർഫ്യൂ ലംഘിച്ച് ഹോട്ടലിൽ പാർട്ടി ആഘോഷിച്ച സെർബിയൻ ഫുട്ബാൾ താരം അലക്സാണ്ടർ പ്രിയോവിച്ചിനെ മൂന്ന് മാസത്തെ വീട്ടുതടങ്കലിന് വിധിച്ച് കോടതി. കൊവിഡ് മുൻകരുതലാണ് വൈകിട്ട് അഞ്ചുമുതൽ രാവിലെ അഞ്ചുമണിവരെ സെർബിയയിൽ കർഫ്യൂ പ്രഖ്യാപിച്ചത്. സൗദി ക്ളബിൽ കളിച്ചിരുന്ന പ്രിയോവിച്ച് നാട്ടിൽ തിരിച്ചെത്തിയ ശേഷം കൂട്ടുകാർക്കൊപ്പം ആഘോഷിക്കുകയായിരുന്നു.