covid-

ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ച 86 പേരിൽ 85 പേരും നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തവർ. ഇതുവരെ സംസ്ഥാനത്ത് 571 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം മരിച്ച 71 കാരന്റെ മൃതദേഹം സംസ്കരിച്ചതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. സുരക്ഷാ ബാഗ് തുറന്ന് മതാചാരപ്രകാരം നടത്തിയ സംസ്കാര ചടങ്ങിൽ അമ്പതിലധികം പേരാണ് പങ്കെടുത്തത്.

മൂന്ന് പേരിൽ കൂടുതൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കരുതെന്ന നിർദ്ദേശം നിലനിൽക്കെ രാമനാഥപുരം കീഴാക്കരൈ പള്ളി വളപ്പിൽ നടന്ന സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തത് അമ്പതിലധികം പേരായിരുന്നു .മുൻകരുതലിന്റെ ഭാഗമായി ഡോക്ടർമാർ തുറക്കരുതെന്ന് പറഞ്ഞ ബാഗ് തുറന്ന് മൃതദേഹം പുറത്തെടുത്ത് മതാചാര പ്രകാരമാണ് സംസ്കരിച്ചതെന്നും ആരോഗ്യ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി. സംസ്കാര ചടങ്ങിൽ പങ്കെടുത്തവരെയെല്ലാം നിരീക്ഷണത്തിലാക്കാനാണ് ശ്രമം. മൂന്ന് ദിവസത്തിന് ശേഷമാണ് മരണവിവരം സർക്കാർ പുറത്തു വിടുന്നത്.