തിരുവനന്തപുരം: സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരിയിലുൾപ്പെടെ തൂക്കത്തിൽ കുറവ് വരുത്തി വിൽപന നടത്തിയ 53 റേഷൻ കടകൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ചില റേഷൻ കടകളിൽ നിന്ന് നൽകിയ 10 കിലോ അരിയിൽ ഒരു കിലോയും 15 കിലോ അരിയിൽ ഒന്നര കിലോയും വരെ കുറവുള്ളതായി കണ്ടെത്തി. ഇതിന് പുറമേ മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. 12 റേഷൻ കടയുടമകളിൽ നിന്ന് 55,000 രൂപ പിഴ ഈടാക്കി.