ശ്രീനഗർ: കാശ്‌മീരിൽ 24 മണിക്കൂറിനുള്ളിൽ നടന്ന ഏറ്റുമുട്ടലിൽ 9 ഭീകരരെ സുരക്ഷാസേന വധിച്ചു. ഒരു ജവാൻ വീരമൃത്യു വരിച്ചു. രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. കുൽഗാം, കുപ്‌വാര എന്നിവിടങ്ങളിലാണ് ഏറ്റമുട്ടലുകൾ നടന്നത്. കുൽഗാമിൽ ശനിയാഴ്ചയാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്. നാലുപേരെ ഇവിടെവെച്ച് സൈന്യം വധിച്ചു. ഇന്നലെ രാവിലെയാണ് കുപ്‌വാരയിൽ ഏറ്റുമുട്ടലുണ്ടായത്. ഇവിടെ അഞ്ചുപേരെയാണ് വധിച്ചത്. കുപ്‌വാരയിലെ കേരൻ സെക്ടറിൽ നിയന്ത്രണരേഖവഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താനുള്ള നടപടിക്കിടെയാണ് ഭീകരർ കൊല്ലപ്പെട്ടത്.