lighting-lamp-

ന്യൂഡൽഹി: കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ജനങ്ങൾ ഐക്യദീപം തെളിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആഹ്വാനം ചെയ്ത ദീപം തെളിക്കലിന് ഇന്ന് രാത്രി ഒമ്പതോടെയാണ് തുടക്കമായത്. ഒമ്പതുമണിമുതൽ ഒമ്പത് മിനിട്ടാണ് ദീപം തെളിയുക. രാത്രി 9 മണിക്ക് ലൈറ്റുകളെല്ലാം അണച്ചാണ് ജനങ്ങൾ പ്രധാനമന്ത്രിയിുടെ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

ഐക്യദീപത്തിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പങ്കാളികളായി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും മന്ത്രി മന്ദിരങ്ങളിലെയും ലൈറ്റുകളും അണച്ചു. ക്ലിഫ് ഹൗസിൽ ജീവനക്കാർ ടോർച്ച് തെളിച്ചാണ് പിന്തുണ അറിയിച്ചത്..സാധാരണക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിച്ചു.

light-

കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയസാംസ്കാരികസിനിമാ മേഖലയിലെ പ്രവർത്തകരും ദീപം തെളിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ,​ രാജ്നാഥ് സിംഗ്,​ രവിശങ്കർ പ്രസാദ്,​ ഡോ. ഹർഷ്‌വർദ്ധൻ,​ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,​ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ‌ റാവു,​ ഉത്തരഖാണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്,​ ലോക്സഭാ സ്പീക്കർ ഓം ബിർള,​ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ,​ പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധാൻകർ തുടങ്ങിയവർ ദീപം തെളിച്ചു..

light-