lockdown

ഭുവനേശ്വര്‍: ലോക്ക്ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ചുകൊണ്ട് പുറത്തിറങ്ങിയ തങ്ങളെ ചോദ്യം ചെയ്ത പൊലീസിന് നേരെ കല്ലെറിഞ്ഞ യുവാക്കൾ കസ്റ്റഡിയിൽ. ഒഡിഷയിലെ കട്ടക്ക് നഗരത്തില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പ്രദേശത്തെ ആരാധനാലയത്തിന് സമീപം കൂടി നിന്ന യുവാക്കളോട് പൊലീസ് വീടുകളിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.

പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതിരുന്ന യുവാക്കള്‍ പിന്നീട് പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു. യുവാക്കളുടെ ആക്രമണത്തെ പ്രതിരോധിക്കാനാണ് പൊലീസുകാർ ഇവർക്കെതിരെ ലാത്തി വീശിയത്. യുവാക്കളുടെ ആക്രമണത്തിൽ ഏതാനും പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് 35ഓളം പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഈ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസുകാരെ അക്രമിച്ച യുവാക്കളെ കണ്ടെത്തി കേസെടുക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യ‌ക്തമാക്കിയിട്ടുണ്ട്.