yamuna-

ന്യൂഡൽഹി: കൊവിഡ് വൈറസ് പടരുന്നതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യമെങ്ങും ഇപ്പോൾ ലോക്ക്ഡൗണിലാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ ഭൂരിപക്ഷം നഗരങ്ങളിലും അന്തരീക്ഷ മലിനീകരണം ഗണ്യമായ രീതിയിൽ കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ഗംഗാനദിയുടെ ഗുണനിലവാരം അമ്പതകുശതമാനം വരെ മെച്ചപ്പെട്ടതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു. മാലിന്യം ഒഴിഞ്ഞതോടെ ജലന്ധർ നിവാസികൾക്ക് മുന്നിൽ ഹിമാലയം അതിന്റെ എല്ലാ പ്രൗഢിയോടും കൂടി തെളിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു സന്തോഷ വാർത്തകൂടി രാജ്യത്തിന് ന?​കുകയാണ് യമുനാനദിയുടെ തീരങ്ങൾ.

ഒരു ഘട്ടത്തിൽ അഴുക്കുചാൽ എന്നുപോലും വിളിക്കപ്പെട്ട യമുനാനദി ഇപ്പോൾ തെളിനീരുപോലെ ഒഴുകുകയാണ്. ആകാശനീല നദിയിൽ അതുപോലെ പ്രതിഫലിച്ചുകാണുന്ന ചിത്രങ്ങളാണ് യുമനാനദിയുടേതായി നിറയുന്നത്. .

വിഷപ്പുകയും അഴുക്കും പുറംതള്ളിയ ഫാക്ടറികൾക്കു താൽക്കാലിക താഴ് വീണതോടെയാണ് യമുനയിലെ ഓളങ്ങൾക്ക് തെളിമ തിരികെവന്നത്. നദിയിലെ മലീകരണ തോത് അളക്കുകയും ഭാവിയിൽ വ്യാവസായിക മാലിന്യങ്ങൾ പുറംതള്ളുന്നവർക്കെതിരെ ഏർപ്പെടുത്തേണ്ട നടപടികൾക്ക് ഒരു വ്യക്തമായ പ്ലാൻ തയ്യാറാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.