കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ എം.കെ അർജുനൻ മാസ്റ്റർ (84) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ പുലര്‍ച്ചെ 3.30ഓടെയായിരുന്നു അന്ത്യം. നാടക ഗാനങ്ങളിലൂടെ സിനിമാഗാന രംഗത്തെത്തിയ അദ്ദേഹം ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങൾക്കു സംഗീതം പകർന്നു.1968ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്.
ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ ഗാനത്തിന് 2017ൽ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1936 മാർച്ച് 1ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിൻെറയും പാറുവിൻെറയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായാണ് അർജുനൻ ജനിക്കുന്നത്. ചങ്ങനാശ്ശേരി ഗീത, പീപ്പിൾസ് തിയറ്റർ, ദേശാഭിമാനി തിയേറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്ര, കെ.പി.എ.സി തുടങ്ങിയ കലാസമിതികൾക്ക് വേണ്ടി 300 ലേറെ ഗാനങ്ങൾക്ക് സംഗീതം പകർന്നു.
കറുത്ത പൗർണമി എന്ന ചിത്രത്തിലെ ചിത്രത്തിലെ മാനത്തിൻമുറ്റത്ത്, ഹൃദയമുരുകീ നീ എന്നീ ഗാനങ്ങൾശ്രദ്ധേയങ്ങളായി തുടർന്ന് നിരവധി ചിത്രങ്ങൾക്ക് അർജ്ജുനൻ മാസ്റ്റർ ഈണം നൽകിയിട്ടുണ്ട്.