ഈ കെറോണക്കാലത്ത് വീട്ടിലിരിക്കുന്നവർക്ക് സമയം ചെലവിടാൻ പല പല മാർഗ്ഗങ്ങളുണ്ട്. എന്നാൽ ഈ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമായവർക്ക് നല്ല ശീലങ്ങൾ കൂടി പഠിക്കാം. ഒപ്പം വാചകമടിയും......... തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകൻ പ്രദീപ് മരുതത്തൂർ തുടങ്ങി വെച്ച ഈ ആശയത്തിന് പിൻതുണ നൽകി ലോക മലയാളികൾ നിരവധി പേരാണ് ഗ്രൂപ്പിൽ ഇപ്പോൾ അണി ചേരുന്നത്.
ടെലിവിഷൻ രംഗത്തെ കോഴ്സുകൾ നടത്തുന്ന കേരളാ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ അഡൽറ്റ് കണ്ടിന്യൂയിംഗ് ആന്റ് എഡ്യൂക്കേഷനിലെ അദ്ധ്യാപകരാണ് ഗ്രൂപ്പിലെ അഡ്മിൻ ടീം. സിനിമസീരിയൽ രംഗത്തെ ആർട്ടിസ്റ്റുകൾ, ടി വി റേഡിയോ അവതാരകർ എന്നിവർ, സങ്കേതിക മേഖലയിലെ പ്രവർത്തകർ, അദ്ധ്യാപകർ തുടങ്ങി 70 ലധികം പേർ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ദിവസവും എത്തും. 'വീട്ടിലിരുന്ന് ആങ്കറിംഗ് ' എന്ന് തലക്കെട്ടിൽ തുടങ്ങിയ ഗ്രൂപ്പിൽ മറ്റുള്ളവരോടുള്ള പെരുമാറ്റം, ഒരാളെ മനസിലാക്കൽ, വിജയവഴികൾ ,തൊഴിൽ രംഗം, സങ്കേതിക രീതികൾ എന്നിവയിൽ തുടങ്ങി ആർ.ജെ ,വി.ജെ ആങ്കറിംഗ് വരെ എത്തുന്നു ഗ്രൂപ്പിലെ പഠനരീതികൾ.
സൗജന്യമായി തുടങ്ങിയ ഈ ഗ്രൂപ്പിൽ ലോകത്തിന്റെ വിവിധ കോണിൽ ജീവിക്കുന്ന മലയാളികൾ പങ്കെടുക്കണമെന്നാണ് ഗ്രൂപ്പ് അഡ്മിനായ നടിയും തിരക്കഥാകൃത്തുമായ സംഗീതാ മോഹൻ പറയുന്നത്. തുടക്കം മുതലേ നല്ല പ്രതികരണമാണ് ഈ ഗ്രൂപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് നടനും അവതാരകനുമായ ജോയ് ജോൺ ആന്റണി പറയുന്നു.
ഗ്രൂപ്പിൽ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാൻ എത്തുന്നവർക്ക് വാട്ട്സ് ആപ്പ് കൂട്ടായ്മ വഴി ടി.വി രംഗത്ത് അവസരങ്ങൾ നൽകാനും പദ്ധതിയുണ്ട്. ഈ ഗ്രൂപ്പിൽ ചേരാൻ 6238421913, 9895451515 എന്നീ നമ്പറുകളിൽ പേരും സ്ഥലവും നമ്പറും വാട്ട്സ്ആപ്പ് ചെയ്താൽ ഈ ആ്ര്രകിവിറ്റീസിൽ നിങ്ങൾക്കും പങ്കൂ ചേരാം.