naveen-padnaik

ഒഡീഷ: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കുമെന്ന് പട്‌നായിക് പറഞ്ഞു.

ഞായറാഴ്ച 18 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടികള്‍ കര്‍ശനമാക്കുന്നത്. സാമൂഹിക അകലം പാലിക്കാത്തവരോട് യാതൊരു വിട്ടവീഴ്ചയും ഉണ്ടാകില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി ഉണ്ടാകുമെന്നും നവീന്‍ പട്‌നായിക് അറിയിച്ചു. മാര്‍ക്കറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. കൊവിഡിനെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് അപേക്ഷിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.