കറാച്ചി : കൊവിഡ് വ്യാപിക്കുന്നതോടെ പ്രതിരോധ നടപടികൾ ശക്തമാക്കുകയാണ് ലോക രാജ്യങ്ങൾ. എന്നാൽ പാകിസ്ഥാനിൽ കൊവിഡ് 3000 ൽ ഏറെ പേർക്ക് സ്ഥിരീകരിച്ചിട്ടും പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടില്ല. കറാച്ചി മെട്രോപൊളിറ്റൻ കോർപറേഷൻ നഗരത്തിൽ 5 ശ്മശാനങ്ങളാണ് കൊവിഡ് ബാധിച്ച് മരിച്ചവരെ അടക്കം ചെയ്യാൻ ഒരുക്കിയിട്ടുളളത്. എന്നാൽ രോഗ പ്രതിരോധ സാമഗ്രികൾ ഇല്ലാത്തതിനാൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ശവശരീരം സംസ്ക്കരിക്കാൻ ചെയ്യാൻ ആരും തയ്യാറാകുന്നില്ല. പാകിസ്ഥാനിലെ പാഞ്ചാബിന് സമീപത്താണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ കഴിഞ്ഞ ദിവസം മാത്രം 184 കേസാണ് റിപ്പോർട്ട് ചെയ്തത്. ബലൂചിസ്ഥാനിൽ 189 പേർക്ക് കൂടി രോഗം സ്ഥിരീകിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപകമായിട്ടും ലോക്ക് ഡൗൺ ഉൾപ്പെടെ ഉളള നടപടികൾ സ്വീകരിക്കാൻ പാകിസ്ഥാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം പാകിസ്ഥിൽ ഇതുവരെ 3118 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 50 പേർ ഇതുവരെ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. എന്നിട്ടും ആവശ്യമായ പ്രതിരോധ നടപടികൾ പാകിസ്ഥാൻ സ്വീകരിച്ചിട്ടില്ല.